ബാബറി മസ്ജിദ് വിധി നീതിന്യായ വ്യവസ്ഥയുടെ പൂര്‍ണ പരാജയം: ഹരീഷ് വാസുദേവന്‍

1992 ല്‍ എല്‍കെ അധ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയ്‌ക്കൊടുവില്‍ തകര്‍ത്തെറിയപ്പെട്ട അയോധ്യയിലെ ബാബാറി മസ്ജിദ് കേസില്‍ പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ഇന്ന് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു.

മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ കുറ്റം തെളിയിക്കുന്നതില്‍ കേസ് അന്വേഷിച്ച സിബിഐ പരാജയപ്പെട്ടിരിക്കുന്നുവെന്നും ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി നിരീക്ഷിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ജീവിച്ചിരിക്കുന്നവരെല്ലാം നിരപരാധികളാണെന്നുമാണ് സിബിഐ കേടതി ഇന്ന് വിധി പ്രസ്ഥാവിച്ചത്.

മസ്ജിദ് തകര്‍ത്തതിന് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ കോടതി വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇന്ത്യയിലെങ്ങും ഉയരുന്നത്.

വിധിയില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവനും രംഗത്തെത്തി വിധിയിലൂടെ വ്യക്തമാവുന്നത് നീതിന്യായ വ്യവസ്ഥയുടെ പൂര്‍ണ പരാജയമാണെന്ന് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ബാബ്‌റി മസ്ജിദ് പൊളിച്ചത് വലിയ കുറ്റകൃത്യം ആണെന്ന് ആ സിവിൽ കേസിന്റെ മെറിറ്റിൽ 2019 ൽ നിരീക്ഷിച്ചത് സുപ്രീംകോടതിയാണ്.ഈ…

Posted by Harish Vasudevan Sreedevi on Wednesday, September 30, 2020

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബാബ്റി മസ്ജിദ് പൊളിച്ചത് വലിയ കുറ്റകൃത്യം ആണെന്ന് ആ സിവില്‍ കേസിന്റെ മെറിറ്റില്‍ 2019 ല്‍ നിരീക്ഷിച്ചത് സുപ്രീംകോടതിയാണ്.

ഈ രാജ്യത്തെ ഏറ്റവും ഓര്‍ഗനൈസ്ഡ് ആയ ആ കുറ്റകൃത്യം നടന്നിട്ട് 28 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു കോടതി ഇന്ന് പറയുന്നു, ആരും കുറ്റക്കാര്‍ അല്ലെന്ന് പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന്

ഒരു കുറ്റകൃത്യം നടത്താനുള്ള രാജ്യമെങ്ങും പൊതു ആഹ്വാനത്തിലൂടെ നടപ്പാക്കിയതാണ് ഈ കുറ്റം. ഒളിവും മറയും ഇല്ലാതെയാണ് ഈ കുറ്റകൃത്യം നടന്നത്. ക്യാമറകള്‍ക്ക് മുന്‍പില്‍. ആര് ചെയ്തുവെന്നത് പകല്‍ പോലെ വ്യക്തവും.

എന്നിട്ടും കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്.

തെളിവില്ല, അന്വേഷിച്ചില്ല എന്നൊക്കെ മറ്റു കോടതികള്‍ക്ക് ഒഴിവുകഴിവ് പറയാം. പ്രോസിക്യൂഷന് മേല്‍ പഴിചാരാം. പക്ഷെ, കുറ്റപത്രം തൃപ്തികരമല്ലെങ്കില്‍ അത് തള്ളി പുനരന്വേഷണം / തുടരന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ അധികാരമുള്ള കോടതിയാണ്. ഈ കുറ്റം പോലും തെളിയിക്കാന്‍ കഴിയാത്ത ആ അന്വേഷണ ഏജന്‍സിയെ പിരിച്ചുവിടാനുള്ള നിരീക്ഷണം എങ്കിലും കോടതിക്ക് നടത്താമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News