‘എക്‌ ധക്കാ ഔർ ദോ എന്ന് പറഞ്ഞത്‌ എതോ പഴയ കാർ തള്ളാനായിരുന്നു’; ബാബറി മസ്ജിദ് വിധിയില്‍ പരിഹസിച്ച് എന്‍ എസ് മാധവന്‍

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ തെളിവില്ലെന്നതിന്റെ പേരില്‍ വെറുതെ വിട്ട വിധിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. എക് ധക്കാ ഔര്‍ ദോ എന്ന് പറഞ്ഞത് എതോ പഴയ കാര്‍ തള്ളാനായിരുന്നുവെന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്.

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കര്‍സേവകര്‍ ഏറ്റ് വിളിച്ച മുദ്രാവാക്യമായിരുന്നു ‘എക് ധക്കാ ഔര്‍ ദോ’ എന്നത്. ഒന്നു കൂടി തള്ളിയാല്‍ ബാബ്റി മസ്ജിദ് തകരും എന്നതാണ് ആ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം.

എന്നാല്‍ കര്‍സേവകര്‍ അത് ഏറ്റുവിളിച്ചത് പള്ളി തകര്‍ക്കാനായിരുന്നില്ല, ഏതോ പഴയ കാര്‍ തള്ളാനായിരുന്നെന്നാണ് എന്‍ എസ് മാധവന്റെ പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News