മകളുടെ പ്രണയത്തെ സുജാത എതിര്‍ത്തു, അശ്വിനെക്കുറിച്ച്‌ പറഞ്ഞ പ്രശ്നം ഇതായിരുന്നു

മലയാളികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട അമ്മയും മകളുമാണ് സുജാതയും ശ്വേതയും.
ശ്വേതയില്‍ തനിക്കേറെ ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് സുജാത ജെബി ജംഗക്ഷനിൽ പറഞ്ഞതിങ്ങനെ .വളരെ ഹാർഡ് വർക്കിങ്ങ് ആണ് . സിനിമാപാട്ട് മാത്രമല്ല മറ്റ് മ്യൂസിക്കും അവള്‍ പഠിക്കുന്നുണ്ട്. അതില്‍ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അവളില്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണിത്. എനിക്ക് മോഹനെ കിട്ടിയത് പോലെ അവള്‍ക്കും നല്ലൊരു ഭര്‍ത്താവിനേയും കിട്ടിയതിലും സന്തോഷമുണ്ട്.

ഇഷ്ടമില്ലാത്ത കാര്യത്തെ കുറിച്ച് ആള്‍ക്കാരുമായി ഇടപഴകുന്ന രീതിയില്‍ ശ്വേത കുറച്ച്‌ മാറാറുണ്ട്. അവള്‍ ഓപ്പണാണ്. മനസ്സിലുള്ളത് അത് പോലെ തന്നെ പറയും. കുറച്ച്‌ ഡിപ്ലോമാറ്റിക്കാവാനുണ്ട്. ആളുകളുമായി കോണ്ടാക്‌റ്റൊക്കെ വെക്കണം.

പ്രണയവിവാഹമായിരുന്നു ശ്വേതയുടേത്.  അടുത്ത സുഹൃത്തിന്റെ സഹോദരനാണ് അശ്വിന്‍. ഇവരുടെ പ്രണയത്തില്‍ വില്ലന്‍ വേഷം ഉണ്ടായിരുന്നോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് സുജാത ആദ്യമായി മനസുതുറന്നു . അശ്വിന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. എനിക്കൊരുപാട് ഇഷ്ടമായിരുന്നു അന്നേ. ആണ്‍കുട്ടികളെ ഏറെയിഷ്ടമാണ്, . അവനെ മകനായാണ് അന്നേ കരുതിയത്.ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവന്‍ അമേരിക്കയിലാണല്ലോയെന്നായിരുന്നു ആദ്യം ചിന്തിച്ചത്. അവള്‍ അമേരിക്കയില്‍ പോയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്. ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് ഇത് വേണോയെന്ന് തീരുമാനിക്കാനും പറഞ്ഞു

. അശ്വിന്റെ സ്വഭാവം നോക്കുമ്ബോള്‍ അവരെ പിരിക്കാനും തോന്നിയില്ല. ആ ഒരാഴ്ച എന്റെ ബിപിയും ഹൈയായിരുന്നു.പക്ഷെ അവൾ അത് തന്നെ മതിയെന്ന് പറഞ്ഞു . മോഹനും അശ്വിനെ ഭയങ്കര ഇഷ്ടമായിരുന്നു. അശ്വിന്റെ കുടുംബത്തെയൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നു.അമേരിക്കയിലേക്ക് പോവുന്നതായിരുന്നു തടസ്സം. ശ്വേതയോടല്ലാതെ അശ്വിനോട് ഇതുവരെ താന്‍ ഇതേക്കുറിച്ച്‌ പറഞ്ഞിട്ടില്ലെന്നും സുജാത പറഞ്ഞിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News