ഇന്ന് ഇന്ത്യ കൊല്ലപ്പെട്ട ദിനം; അധ്വാനി അക്രമം തടയാന്‍ ശ്രമിച്ചുവെന്നത് അപഹാസ്യമായ നിരീക്ഷണമെന്നും വിധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുരളി മനോഹര്‍ ജോഷിയും എല്‍കെ അധ്വാനിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റ വിമുക്തരാക്കിയ വിധി ഇന്ത്യന്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള നീതി നിഷേധമാണെന്ന് ഡിവൈഎഫ്‌ഐ.

വിധിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ പരുപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തെളിവില്ലെന്നും ഗൂഢാലോചന നടത്തിയ കാര്യം അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ കഴിഞ്ഞെല്ലെന്നും നിരീക്ഷിച്ചാണ് കോടതി കേസില്‍ ജീവിച്ചിരിക്കുന്ന പ്രതികളെയെല്ലാം കുറ്റ വിമുക്തരാക്കിയത്.

https://www.facebook.com/dyfikeralastatecommittee/posts/1987964191338791

പ്രതികളെ കുറ്റ വിമുക്തരാക്കിക്കൊണ്ട് എല്‍കെ അധ്വാനി ഇള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് നിരീക്ഷിച്ചത് അപഹാസ്യമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

പെട്ടന്നുണ്ടായ പ്രതികരണമാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും ദിവസങ്ങളും മാസങ്ങളും നീണ്ട തീവ്രഹിന്ദുത്വ ആശയത്തിന്റെ വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നും,

ബിജെപി ദേശീയ നേതാക്കള്‍ അന്ന് പൊതുവേദികളില്‍ പരസ്യമായി തന്നെ ബാബറി മസ്ജിദ് തകര്‍ക്കുമെന്ന് പ്രസംഗം നടത്തിയത് പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ അന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും.

ബാബാറി മസ്ജിദ് തകര്‍ക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെയൊന്നും പ്രതികരണവും അനുഭവവും സിബിഐ എന്തുകൊണ്ട് തെളിവായി സ്വീകരിച്ചില്ലെന്നും ഡിവൈഎഫ്‌ഐ ചോദിച്ചു.

അഖിലേന്ത്യാ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇന്‍ജസ്റ്റിസ് എന്ന പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധ പരുപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel