പത്തനാപുരം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു; സിഐയും എസ്ഐയുമടക്കം 14 പേർ നിരീക്ഷണത്തില്‍

പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പൊലീസ് ഡ്രൈവർക്ക് കോവിഡ് പോസറ്റീവ്.സി.ഐയും എസ് ഐ യുമടക്കം 14 പേർ കൊറൻ്റയനിൽ. പൊലീസ് സ്റ്റേഷൻ ഫയർഫോഴ്സ് അണു മുക്തമാക്കി. പൊലീസ് സ്റ്റേഷൻസാധാരണ നിലയിൽ പ്രവർത്തിക്കും.

കഴിഞ്ഞ ദിവസം ശാസ്താം കോട്ട പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പത്തനാപുരത്ത് നിന്നുള്ള പൊലീസ് ഡ്രൈവറടക്കം ചിലർ സ്യൂട്ടിയിലുണ്ടായിരന്നു. പ്രതിക്ഷേധ മാർച്ചിൽ പങ്കെടുത്ത ചില പൊലീസ് കാർക്കും കോൺഗ്രസ് പ്രവർത്തർക്കുമാണ് കോവിഡ് പോസറ്റീവ് സ്ഥിതീകരിച്ചത്.

പത്തനാപുരം സ്റ്റേഷനിലെ പൊലീസ് ഡ്രൈവർക്ക് ആദ്യ സ്രവ പരിശോധനയിൽ നെഗറ്റീവായിരുന്നു.രണ്ടാമത് നടത്തിയ സ്രവ പരിശോധനയിലാണ് പോസറ്റീവ് സ്ഥിരീകരിച്ചത്.കോവിഡ്നിയമങ്ങൾ പാലിച്ച്ആവശ്യങ്ങളുമായി സ്റ്റേഷനിൽ എത്തുന്നതിന് തടസ്സമില്ലന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News