കേരള, കലിക്കറ്റ്,എം.ജി,കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായിശ്രീ നാരായണ ഗുരു ഓപ്പൺസർവകലാശാലയിലേക്ക്

കേരള, കലിക്കറ്റ്,എം.ജി,കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി അവസാനിപ്പിച്ച് ശ്രീനാരായണ ഗുരു സർവകലാശാലയിലേക്ക് മാറ്റും.ഈ സർവകലാശാലകളിലെ വിദൂരപഠനകേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖലാകേന്ദ്രങ്ങളാക്കി മാറ്റും.നിലവിൽ വിദൂരപഠനം നടത്തുന്നവർക്ക് അവിടെ തന്നെപഠനം പൂർത്തിയാക്കാം.

ഈ അദ്ധ്യയനവർഷം മുതലുള്ള പ്രവേശനം പൂർണമായും ഓപ്പൺസർവകലാശാലയിലായിരിക്കും. മാനവിക വിഷയങ്ങൾക്ക് പുറമെ സയൻസ് വിഷയങ്ങളിലും വിദൂര കോഴ്‌സുകളുണ്ടാവും. സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവ്വകലാശാല കൊല്ലം ബൈപാസിൽ കുരീപ്പുഴ കാവനാട് പാലം തുടങ്ങുന്ന സ്ഥലത്ത് അഷ്ടമുടി കായലിന്റെ തീരത്താണ് താല്കാലിക ആസ്ഥാന മന്ദിരം.

ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ താല്കാലിക ആസ്ഥാനം ജില്ലയിലെ മന്ത്രിമാർ സന്ദർശിച്ചു. ഫിഷറീസ്മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, വനം മന്ത്രി കെ രാജു എന്നിവരാണ് കുരീപ്പുഴയിലെ സിജെ ഫൗണ്ടേഷൻ്റെ ഉടമസ്ഥതയിലുള്ള 9 നില കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയത്.മേയര്‍ ഹണി ബഞ്ചമിന്‍, എംഎല്‍എ മാരായ എം നൗഷാദ്,ആര്‍ രാമചന്ദ്രന്‍,ജിഎസ് ജയലാല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍നാസര്‍,ഇന്നസന്റ് ജോസഫ് എന്നിവർ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News