‘എനിക്ക് കാത്തിരിക്കാനാകുന്നില്ല..ഒരു ആരാധകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍’; എമ്പുരാന്‍ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ച് പൃഥ്വിരാജ്‌

മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് വാക്കുകള്‍.

മുരളി ഗോപിക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്താണ് പൃഥ്വിരാജ് എമ്പുരാനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ എഴുത്തുകാരന്‍ മനസില്‍ എഡിറ്റ് ചെയ്ത് വര്‍ണങ്ങള്‍ ചാലിച്ച് രൂപം തുടങ്ങിയ അന്നായിരിക്കും ഞാന്‍ എമ്പുരാന്‍ ആദ്യമായി കണ്ട ദിവസം.

ഇത് തുടങ്ങാന്‍ എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഒരു ആരാധകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍- പൃഥ്വിരാജ് കുറിച്ചു.

ലൂസിഫറിന്റെ രണ്ടാം ഭാഗം ആയതിനാല്‍ തുടര്‍ച്ച മാത്രമല്ല കഥാപാത്രങ്ങളുടെ പഴയകാലവും ഉണ്ടായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
എമ്പുരാനിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News