സ്‌കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും സിനിമ ഹാളുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാം

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് രാജ്യത്ത് ഒക്ടോബര്‍ 15 ന് ശേഷം പുതിയ ഇളവുകള്‍.

രാജ്യത്ത് അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ സ്‌കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതിന് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗകര്യമുണ്ട്.

ഒക്ടോബര്‍ 15 ന് ശേഷം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം. സ്‌കൂളില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാനുള്ള അനുമതിയുണ്ട്.

രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകേണ്ടത്. തുറന്നുപ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡം പാലിക്കണം.കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍കുളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം.

സിനിമ ഹാളുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കുന്നതിനും ഇളവുകള്‍ ഉണ്ട് . 2020 ഒക്ടോബര്‍ 15 ന് ശേഷമാണ് അണ്‍ലോക്ക് അഞ്ചാം ഘട്ടം പ്രകാരമുള്ള ഇളവുകള്‍കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കുക. തിയേറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News