
ക്യാൻസർ ചികിത്സയെ തുടർന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം ഒരു വര്‍ഷം മുന്‍പാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ക്യാന്സറിനോട് പൊരുതുന്ന ശരണ്യയുടെ ജീവിതവും വിവാഹവും അഭിനയവുമൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു .
. മാസങ്ങളായി സ്വയം എണീയ്ക്കാനാവാതെ കിടക്കയിലായിരുന്ന ശരണ്യയ്ക്ക് ഇപ്പോള്‍ എണീറ്റുനടക്കാനാവുന്നു എന്ന വാർത്ത സന്തോഷം നൽകുന്നതാണ് .ഗുരുതരാവസ്ഥയിലായിരുന്ന ശരണ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന ശുഭവാര്‍ത്തയും അമ്മയുടെയും പ്രതികരണമടങ്ങിയ വീഡിയോയും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
ശരണ്യയുടെ അമ്മ ഗീത പറയുന്നു. “വരുമ്പോള്‍ ട്രോളിയില്‍ ഇരുത്തിയാണ് കൊണ്ടുവന്നത്. ഒരു പ്രതികരണവുമില്ലായിരുന്നു, എന്ത് സംസാരിച്ചാലും ഒരു മറുപടിയുമില്ലായിരുന്നു. ഇങ്ങനെ നോക്കിയിരിക്കുകയേ ഉള്ളൂ. കൈയൊന്നും ഒട്ടും അനക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പോള്‍ നടക്കാവുന്ന അവസ്ഥ ആയിട്ടുണ്ട്”,
തിരുവനന്തപുരം ശ്രീചിത്രയിലാണ് ട്യൂമറിന്‍റെ ചികിത്സ നടക്കുന്നത്. ഇനി ശ്രീചിത്രയിലെ ചികിത്സ തുടരാനുള്ള തീരുമാനത്തിലാണ് കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here