ബാബറി മസ്ജിദ് കേസില്‍ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം നേതാക്കള്‍

ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ 32 പ്രതികളെയും വെറുതെവിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം നേതാക്കള്‍.
എം. സ്വരാജ് എംഎല്‍എയും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസും കോടതി വിധിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

‘വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്’ എന്ന് എം സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിധിന്യായത്തിൽ ന്യായം തിരയരുത്.
നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്.

ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.

Posted by M Swaraj on Wednesday, 30 September 2020

അയോധ്യ വിധിക്ക് ശേഷം സ്വരാജ് പ്രതികരിച്ചതും വിവാദമായിരുന്നു. വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ??? എന്നായിരുന്നു വിവാദമായ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സ്വരാജിന്റെ പ്രതികരണം. വിധി പറഞ്ഞ സുപ്രീംകോടതിയുടെ സത്യസന്ധതയ്ക്ക് എതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തി എന്ന് കാണിച്ചായിരുന്നു ബിജെപി അന്ന് സ്വരാജിനെതിരെ പരാതി ഉന്നയിച്ചത്.

‘ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു. ഇതാ പുതിയ ഇന്ത്യ. അനീതിയുടെയും ആര്‍എസ്എസിന്റെയും ഇന്ത്യ’ എന്നാണ് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടു ….

Posted by P A Muhammad Riyas on Tuesday, 29 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News