സംസ്ഥാനത്ത് 100 മികവിന്‍റെ കേന്ദ്രങ്ങൾ കൂടി സജ്ജമാക്കി കൈറ്റ്

സംസ്ഥാനത്ത് 100 മികവിന്‍റെ കേന്ദ്രങ്ങൾ കൂടി സജ്ജമാക്കി കൈറ്റ്. അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് 100 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി സ്കൂളുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായാണ് കൈറ്റ്, സ്കൂളുകളെ മികവിന്‍റെ കേന്ദമാക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ്100 സ്കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈറ്റ് കൈമാറിയത്. കൈറ്റ് സിഇഒ അൻവർ സാദത്ത്

5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്കൂളുകളില്‍ നടപ്പിലാക്കുന്ന ആദ്യ പദ്ധതിക്ക് കീഴില്‍ 67 സ്കൂളുകളും 3 കോടി രൂപയുടെ 33 സ്കൂളുകളും ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇൗ സ്കൂളുകളിലായി 1617 സ്മാര്‍ട്ട് ക്ളാസ് റൂമുകൾ, 248 ലാബുകൾ, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെയും എം.എല്‍.എ ഫണ്ടുപയോഗിച്ചും 434 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കൈറ്റ് പൂര്‍ത്തിയാക്കിയത്.

കൈറ്റ് കൈമാറിയ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്(15 സ്കൂളുകള്‍). കണ്ണൂര്‍ ജില്ലയില്‍ 14 സ്കൂളുകളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 12 സ്കൂളുകള്‍ വീതവും കൈമാറി. പൂർത്തിയാക്കിയ 100 സ്കൂളിൽ 90 സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശനിയാ‍ഴ്ച നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News