‘ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നു’; യുപി സംഭവത്തില്‍ പ്രതികരിച്ച് നടി രേവതി സമ്പത്ത്

നാല് പേരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് സംസ്‌കരിച്ച സംഭവത്തിനെതിരെ പ്രതികരിച്ച് നടി രേവതി സമ്പത്ത്.

ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ യുപി പൊലീസ് തിടുക്കപ്പെട്ട് സംസ്‌കരിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി പ്രമുഖരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. രേവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇതിനോടകം കുറിപ്പ് വൈറലായിക്കഴിഞ്ഞു.

കുറിപ്പിങ്ങനെ;

ഞങ്ങള്‍ എപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ.

അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങള്‍ പറയാന്‍ തയ്യാറല്ല. പുറത്തിറയുന്ന ഓരോ സംഭവങ്ങളിലും മാത്രം ഞങ്ങളുടെ പ്രതികരണമാണ് നിങ്ങള്‍ക്ക് വേണ്ടത്.

ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്ബോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.

ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ. എല്ലാതരം പീഢനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ.

ഞങ്ങൾ എപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ.

അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങൾ…

Posted by Revathy Sampath on Wednesday, 30 September 2020

‘ഇന്ത്യയിൽ നീതി എന്നത് സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. ഏതു നിമിഷവും ഏതൊരാളും കൊല്ലപ്പെടും എന്നതു മാത്രമേ ഉറപ്പുള്ളൂ.’- എന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഇന്ത്യയിൽ നീതി എന്നത് സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. ഏതു നിമിഷവും ഏതൊരാളും കൊല്ലപ്പെടും എന്നതു മാത്രമേ ഉറപ്പുള്ളൂ.

ഇന്ത്യയിൽ ജീവിക്കാൻ ഭയമാകുന്നു.

Posted by Revathy Sampath on Wednesday, 30 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News