”എന്റെ ജീവിതം മാറിയ ദിവസം’; ഓര്‍മ്മ പങ്കിട്ട് നടി തൃഷ

തന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായ ഓര്‍മ്മ പങ്കിട്ട് നടി തൃഷ. തന്റെ ജീവിതത്തിലെ 21 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍മ്മയാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മിസ്സ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ട സമയത്തെ ഒരു ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”എന്റെ ജീവിതം മാറിയ ദിവസം’ എന്നാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

1999ലെ മിസ്സ് ചെന്നൈ ആയിരുന്നു തൃഷ. പിന്നീട് സിനിമയിലേക്കും തൃഷയ്ക്ക് അവസരം തുറന്നു കിട്ടി. ആ വര്‍ഷം തന്നെ മിസ്സ് സേലം മത്സരത്തിലും 2001 ലെ മിസ്സ് ഇന്ത്യ മത്സരങ്ങളിലും തൃഷ പങ്കെടുത്തിരുന്നു.
999ല്‍ പ്രശാന്തിന്റെ ‘ജോഡി’യില്‍ വളരെ ചെറിയ വേഷത്തില്‍ ആരംഭിച്ച തൃഷ ഇതിനോടകം അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News