രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 63 ലക്ഷം കടന്നു

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 63 ലക്ഷം കടന്നു, മരണം 98,000 കടന്നു. 24 മണിക്കൂറില്‍ 80,472 രോ​ഗികള്‍, 1179 മരണം.

36 ശതമാനം മരണവും മഹാരാഷ്ട്രയില്‍‌ (430 മരണം). കർണാടകം 136, പഞ്ചാബ്‌ 75, തമിഴ്‌നാട്‌ 70, യുപി 63, ബംഗാൾ 62, ഡൽഹി 48 എന്നിങ്ങനെയാണ്‌ മരണം.

24 മണിക്കൂറില്‍ 86,428 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 51.87 ലക്ഷത്തിലേറെ. 83.33 ശതമാനമാണ്‌ രോഗമുക്തിനിരക്ക്‌. 9.41 ലക്ഷം പേര്‍ ചികിത്സയില്‍‌. ചികിത്സയിലുള്ളവരിൽ 76 ശതമാനവും കേരളമടക്കം 10 സംസ്ഥാനങ്ങളിലായാണ്‌. മഹാരാഷ്ട്രയിൽ 2.6 ലക്ഷം പേർ ചികിത്സയിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News