ജഡ്ജ് സാഹബ്, നിങ്ങളുടെ ഈ വിധി താജ്മഹല്‍ ഉള്‍പ്പെടെയുള്ള മുഗള്‍ സ്മാരകങ്ങള്‍ തകര്‍ക്കാനുള്ള ആഹ്വാനമാണ്: കവിതാ കൃഷ്ണന്‍

താജ്മഹല്‍ ഉള്‍പ്പെടെ മുഗള്‍ കാലഘട്ടത്തിലെ നിരവധി പൈതൃക സ്മാരകങ്ങള്‍ തകര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ബാബറി കേസിലെ കോടതിവിധിയെന്ന് സി.പി.ഐ.എം.എല്‍ പോളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍.

” ജഡ്ജ് സാഹബ് – നിങ്ങളുടെ വിധി താജ്മഹല്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മുഗള്‍ കാലഘട്ടത്തിലെനിരവധി പൈതൃക സ്മാരകങ്ങള്‍ തകര്‍ക്കാന്‍ ധൈര്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്. ഇന്ത്യയുടെ വിദ്വേഷ ടിവി സ്‌ക്രീനുകളില്‍ ഈ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു,” അവര്‍ ട്വീറ്റ് ചെയ്തു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തേയും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News