കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 137 റണ്‍സെടുക്കാനെ ആയുള്ളൂ.

രാജസ്ഥാനായി ടോം കുറന്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു.കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് രാജസ്ഥാനെ വരിഞ്ഞുകെട്ടിയത്. മികച്ച ഫോമിലുണ്ടായിരുന്ന സഞ്ജു സാസംണിനെ എട്ട് റണ്‍സില്‍ പുറത്താക്കിയത് കൊല്‍ക്കത്തയ്ക്ക് നേട്ടമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയ്ക്ക് സാധിച്ചില്ല. 47 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News