അഭയ കേസ്; വിചാരണ നീട്ടാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

അഭയ കേസിൽ വിചാരണ നീട്ടാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജിയെ എതിർത്താണ് സി ബി ഐ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.

27 വർഷം പഴക്കം ഉള്ള കേസാണെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും വ്യക്തമാക്കിയ സിബിഐ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണയാവാമെന്നും ചെലവ് വഹിക്കാമെന്നും അറിയിച്ചു.

മുതിർന്ന അഭിഭാഷകർക്കു വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും സഹായി മാത്രം വിചാരണ കോടതിയിൽ ഉണ്ടായാൽ മതിയെന്നും സിബിഐ ചൂണ്ടിക്കാട്ടി. കാലത്തിനൊപ്പം മാറാൻ തയാറാവണമെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ മുന്നോട്ടുപോയല്ലേ തീരൂവെന്നും പറഞ്ഞു.

കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേക്കു മാറ്റി. അതുവരെ വിചാരണ മാറ്റിവയ്ക്കാൻ കോടതി ഉത്തരവിട്ടു. പ്രതികളായ ഫാ. തോമസ് കോട്ടൂർ ,സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News