കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; വിവാദത്തിന് പിന്നാലെ ന്യായീകരിച്ച് പൊലീസ്

യുപി ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍. ഇന്ത്യ ടുഡെയോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

കുടുംബത്തിന്റെ സമ്മതത്തോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിതന്നെ സംസ്‌കരിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുവാദത്തോടെയാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന് ജോയിന്റ് മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. കുട്ടിയുടെ കുടുബാംഗങ്ങളും ഗ്രാമത്തിലെ മുതിര്‍ന്നവരുമാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യം മജിസ്‌ട്രേറ്റ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവെച്ചിരുന്നു. പൊലീസ് കുടുംബത്തെ നിര്‍ബന്ധിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണ്’- പ്രശാന്ത് കുമാര്‍ പറഞ്ഞു.

‘പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞയുടനെ കുട്ടിയുടെ മൃതദേഹം ഹത്രാസിലേക്കാണ് കൊണ്ടുപോയത്. അതല്ലാതെ മറ്റെങ്ങോട്ടാണ് കൊണ്ടുപോകേണ്ടിയിരുന്നത്? സഫ്ദര്‍ജംഗ് ആശുപത്രിയിലുണ്ടായിരുന്നെന്നാരോപിക്കുന്ന കുടുംബം ഹത്രാസിലെത്തിയതെങ്ങനെ? യു.പി പൊലീസിന് കേസ് മറച്ചുവെച്ചിട്ട് എന്ത് കാര്യം? ‘- ഡി.ജി.പി ചോദിച്ചു.

കേസന്വേഷണം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എറ്റെടുത്തിരിക്കുകയാണ്. പൊലീസ് പിഴവ് കാണിച്ചിട്ടുണ്ടെങ്കില്‍ തുടരന്വേഷണത്തില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News