ലൈംഗികാരോപണ കേസിൽ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്റെ നോട്ടീസ്

ലൈംഗികാരോപണ കേസിൽ സംവിധായകൻ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്റെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് വെർസോവ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.

സെപ്റ്റംബർ 23നാണ് അനുരാഗ് കശ്യപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി നടി രംഗത്തെത്തിയത്. 2013ൽ അനുരാഗ് കശ്യപ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് നടി ഉന്നയിച്ച ആരോപണം.

അന്നേദിവസം തന്നെ, നടിയും അഭിഭാഷകനും പരാതിയുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തുകയും കശ്യപിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here