അഭ്യാസം കെഎസ്ആര്‍ടിസിക്ക് മുന്നില്‍; ബൈക്ക് യാത്രക്കാരന് പിഴ 10500 രൂപ

പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ ഇനത്തില്‍ ലഭിച്ചു. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിക്കുന്ന വൈറല്‍ വിഡിയോ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയാണ് പിഴയിട്ടത്.

കോത്തായിമുക്കിലെ പ്രവീണില്‍ നിന്നാണ് പിഴ ഈടാക്കിയത്. കെഎസ്ആര്‍ടിസി എടിഒയുടെ പരാതിയിലായിരുന്നു കേസ്.

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെ ബസിന് സൈഡ് കൊടുക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് ബസില്‍ നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു.

ഈ വിഡിയോ ഏറെ വൈറലാവുകയും ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എടിഒ വിഡിയോ ഉള്‍പ്പെടെ റീജനല്‍ ട്രാന്‍സ്‌പോര്‍ട് അധികൃതര്‍ക്ക് പരാതി നല്‍കിയത്.

ഇരുചക്ര വാഹന നമ്പര്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ അത് പുതിയ ഓഫിസിന്റെ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ യുവാവിനെ ഓഫിസ് പരിസരത്തേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടത്.

സബ് ആര്‍ടി ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News