കണ്ണൂര്‍ ന്യൂമാഹിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ ന്യൂ മാഹിയില്‍ 2 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ന്യൂമാഹി അഴീക്കലില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്‌. ശ്രീഖില്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും തലശേരി സഹകരണ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത തടയാന്‍ സമീപപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News