സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക്; രോഗബാധിതരില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് സെപ്തംബറില്‍

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം പെരുകിയത്‌ സെപ്‌തംബർ മാസത്തിൽ. ആഗസ്തിലേതിനേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ്‌ ഉണ്ടായത്‌.

ആഗസ്‌ത്‌ അവസാനത്തെ ഓണാഘോഷവും തുടർന്ന്‌ വ്യാപകമായ ആൾക്കൂട്ട അക്രമ സമരവുമാണ്‌ സെപ്‌തംബറിനെ രോഗമാസമാക്കിയത്‌.

ആഗസ്തിൽ 51,772 രോഗികൾ ഉണ്ടായിരുന്നപ്പോൾ സെപ്‌തംബറിൽ അത്‌ 1,11,891 രോഗികളായി ഉയർന്നു. ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ 57.06 ശതമാനമാണിത്‌.

ആഗസ്ത്‌ അവസാനം പരിശോധിച്ചവരിൽ 8.48 ശതമാനം പേരാണ്‌ രോഗികൾ ആയിരുന്നത്‌. സെപ്‌തംബറിലെ അവസാന ദിവസമായ ബുധനാഴ്ച അത്‌ 13.87 ആയി.

രോഗവ്യാപനം തീവ്രഘട്ടത്തിലേക്ക്‌ കടക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്‌. ഇനിയുള്ള ആഴ്ചകളിൽ പ്രായാധിക്യമുള്ളവർ, കുഞ്ഞുങ്ങൾ, ഗുരുതരരോഗമുള്ളവർ എന്നിവരിലേക്ക്‌ കോവിഡ്‌ പടരാതെ ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News