കുതിപ്പിനൊരുങ്ങി മത്സ്യബന്ധന മേഖല; മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജം

കേരളത്തിലെയും പ്രത്യേകിച്ച് മഞ്ചേശ്വരം കാസര്‍ഗോഡ് മേഖലയിലെയും മത്സ്യബന്ധന മേഖലയ്ക്ക് പ്രതീക്ഷയേകി മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജമായി.

സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിനം നൂറുപദ്ധതികള്‍ പരുപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടം ചെയ്തത്.

https://www.facebook.com/PinarayiVijayan/posts/3428976180527521

വികസന പ്രവര്‍ത്തനങ്ങളില്‍ അനുദിനം കേരളം പുതിയ മാതൃകകള്‍ എഴുതുകയാണ്. സമൂഹത്തിന്റെ നാനാമേഖലയിലും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് പോയ നാലുവര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കീഴില്‍ കേരളത്തില്‍ നടന്നത്.

വികസന സൂചികകളില്‍ ലോകത്തിന് മാതൃകയാകുന്ന നേട്ടങ്ങള്‍ അടയാളപ്പെടുത്താന്‍ പോയ നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് സാധിച്ചു.

മഞ്ചേശ്വരം തുറമുഖം 48.13 കോടി രൂപാ ചെലവില്‍ പൂര്‍ത്തീകരിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel