തോരാതെ കണ്ണീര്‍; ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; കാലുകളും ഇടുപ്പും തകര്‍ന്ന പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബല്‍റാംപൂരില്‍ മൂന്നംഗ സംഘം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ദലിത് വിദ്യാര്‍ഥിനി മരിച്ചു.

കോളജില്‍നിന്ന് മടങ്ങുമ്പോള്‍ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. ബലാല്‍സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിക്ക് വിഷം കുത്തിവച്ചു.

പെണ്‍കുട്ടിയെ കണ്ടെത്തിയത് കാലുകളും ഇടുപ്പും തകര്‍ന്ന നിലയിലാണ്. അതേസമയം ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് യുവതിയുടെ മരണത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News