വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ വകുപ്പ്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നിർദ്ദേശം

വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ വകുപ്പ്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നിർദ്ദേശം. വിഴിഞ്ഞം തുറമുഖത്തിന്‍റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായാണ് കെട്ടിടം പൂർത്തിയാക്കിയത്.

കേരളത്തിന്‍റെ ഏറ്റവും അഭിമാനകരമായ ബൃഹദ്പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. അതിലെയ്ക്ക് ഒരു പടി കൂടി അടുക്കുകയാണ് തുറമുഖത്തിന്‍റെ പോർട്ട് ഓപ്പറേഷൻ കെട്ടിടത്തിലൂടെ. ഒാൺലൈനിലൂടെയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചത്.

തുറമുഖ പ്രവർത്തനത്തിനുള്ള 220 കെ. വി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ കെ. എസ്. ഇ. ബി നടപ്പാക്കി വരികയാണ്. 3.3 ദശലക്ഷം പ്രതിദിനശേഷിയുള്ള ശുദ്ധജല വിതരണ പദ്ധതി വാട്ടർ അതോറിറ്റി നേരത്തെ തന്നെ സജ്ജമായിയിട്ടുണ്ട്.

തദ്ദേശവാസികൾക്കും നിലവിലെ ശൃംഖല വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം – നാഗർകോവിൽ റെയിൽപാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.

18000 ടിഇയു കണ്ടെയ്‌നർ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന രീതിയിലാണ് വിഴിഞ്ഞത്തെ ബെർത്തുകൾ ഒരുക്കുന്നത്. തുറമുഖത്തിന് ആവശ്യമായ 97 ശതമാനം ഭൂമിയും ഇതിനകം കൈമാറിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News