‘ആകാലിക’ : സോഷ്യൽ മീഡിയയിൽ വൈറലായി ഹ്രസ്വ ചിത്രം

ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ആകാലിക എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മാക്കാൻ ടാക്കീസിന്റെ ബാനറിൽ ഓയ്മ ആണ് കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ആകസ്മികമായി ഉണ്ടാകുന്ന മരണവും, ഒരമ്മ സ്വന്തം കുഞ്ഞിനെ പിരിയുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ആണ് ഈ ഫിലിമിന്റെ പ്രേമേയം. ലോക്ക് ഡൗണിൽ മരണത്തെ കുറിച്ചുള്ള ഓർമപ്പെടുത്തൽ ആണ് ഈ കൊച്ച് സിനിമ. അവതരണമേന്മ കൊണ്ടും, സൗണ്ട് എഫക്ട്ന്റെ മാസ്മരികത കൊണ്ടും ഒരു പുതിയ അനുഭമാണ് ഷോർട്ട് ഫിലിം പ്രേക്ഷകന് നൽകുനത്.

മെറ്റിൽഡ അക്കിനോയും അഗസ്റ്റിനും ആണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ജോമി വർഗീസാണ് ചിത്രത്തിന് ക്യാമറയും എഡിറ്റിംഗും നിരവഹിച്ചത് .ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ഇറക്കിയ ഒരു സ്‌മോൾ ലോക്ക് ആണ് മാക്കാൻ ടാക്കീസിന്റെ ആദ്യ ഷോർട്ട് ഫിലിം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാതെ പോലിസ് വലയത്തിലാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു സ്‌മോൾ ലോക്ക്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News