കാണാം ആദ്യത്തെ ‘കേരള എക്സ്പ്രസ്’; കടന്നുപോയത് ഒരു പതിറ്റാണ്ട്

കൈരളി ന്യൂസില്‍ കേരള എക്സ്്പ്രസ് സംപ്രേഷണത്തിന്‍റെ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ കൂകിപ്പായുന്നുണ്ടാവും ഈ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡ്. പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടിയുടെ അവസാനത്തെ യാത്രയില്‍ നിന്നാണ് കേരള എക്സ്പ്രസിന്‍റെ ആദ്യ എപ്പിസോഡ് പിറന്നത്.

2010 സപ്റ്റംബര്‍ 20നായിരുന്നു ചരിത്രത്തില്‍ നിന്നും ഓടിക്കിതച്ചു വന്ന ആ തീവണ്ടി ചരിത്രത്തിലേക്കു തന്നെ ഓടിമറയുന്നത്കേ രള എക്സ്പ്രസിന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്. 1904 നവംബര്‍ 26നായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിയായി ചെങ്കോട്ട തീവണ്ടി ഓടിത്തുടങ്ങിയത്.

പച്ചപുതച്ച മലകളും താഴ്വാരങ്ങളും തുരങ്കങ്ങളും താണ്ടി ഒരു നൂറ്റാണ്ടുകാലം ഓടിയ തീവണ്ടി. ജനങ്ങള്‍ തീവണ്ടിയെ യാത്രയാക്കുന്നതിന്‍റെ സൗന്ദര്യവും ചരിത്രവും ജീവിതവും പ്രതിപാദിച്ചാണ് കേരള എക്സ്പ്രസി ന്‍റെ ആദ്യത്തെ എപ്പിസോഡും ചരിത്രമായത്.

കാണാം ആദ്യത്തെ
‘കേരള എക്സ്പ്രസ്’  
CLICK HERE 

തീവണ്ടി പാളത്തില്‍ കെട്ടിവെച്ച ക്യാമറയും കടന്നു പോകുന്ന അവിസ്മരണീയമായ ആദ്യത്തെ ഷോട്ടിലാണ് കേരള എക്സ്പ്രസ്-ലാസ്റ്റ് ട്രെയിന്‍ ആരംഭിക്കുന്നത്. സാഹസികമായായിരുന്നു ചിത്രീകരണവും അവതരണവും.

കാലം ഒരു ദശാബ്ദം കടന്നുപോയിട്ടും ആളുകളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലാത്ത ‘കേരള എക്സ്പ്രസ്- ലാസ്റ്റ് ട്രെയിന്‍’ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News