കൊവിഡ് മാനദണ്ഡമനുസരിച്ച് സ്‌കൂളുകള്‍ തുറക്കാം; തിയേറ്ററുകളില്‍ പകുതിപേര്‍ മാത്രം; രാജ്യത്ത് അഞ്ചാംഘട്ട അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

രാജ്യത്ത് കൊവിഡ് അണ്‍ലോക് അഞ്ചാംഘട്ട മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി സ്‌കൂളുകളും തിയറ്ററും പാര്‍ക്കുകളും തുറക്കാന്‍ അനുമതി നല്‍കിയാണ് അഞ്ചാം ഘട്ട മാര്‍ഗനിര്‍ദേശം.

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് ഈ ഘട്ടത്തിലും അനുമതിയില്ല. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ക്ക് അനുമതി നല്‍കും.

തുറന്ന് പവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രക്ഷിതാക്കളുടെ സമ്മതപത്രവും കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോവേണ്ടത്.

തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു എന്നിങ്ങനെയാണ് പുതിയ നിര്‍ദേശങ്ങള്‍.

ഒക്ടോബര്‍ 15 മുതല്‍ അനുവദിക്കപ്പെടുന്ന ഇളവുകള്‍

* തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കാം. പകുതി സീറ്റില്‍മാത്രം പ്രവേശനം. വിശദനിര്‍ദേശം വരും.

* വിനോദപാര്‍ക്കുകളും സമാനസ്ഥലങ്ങളും തുറക്കാം. പ്രവര്‍ത്തനനിര്‍ദേശങ്ങള്‍ പിന്നീട്.

* സ്‌കൂളുകളും മറ്റും ഘട്ടംഘട്ടമായി തുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഓണ്‍ലൈന്‍ അധ്യയനത്തിന് പ്രോത്സാഹനം നല്‍കണം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്താന്‍. നിര്‍ബന്ധമാക്കരുത്.

* കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര ഉന്നതവിദ്യാഭ്യാസവകുപ്പിന് തീരുമാനമെടുക്കാം. കോളേജുകളിലും ഓണ്‍ലൈന്‍ രീതിക്ക് പ്രാമുഖ്യം നല്‍കണം.

* കായികതാരങ്ങളുടെ പരിശീലനത്തിനായി നീന്തല്‍ക്കുളങ്ങള്‍ തുറക്കാം.

* സാമൂഹ്യ– രാഷ്ട്രീയ–കായിക– മത– സാംസ്‌കാരിക– വിനോദ– അക്കാദമിക് ചടങ്ങുകള്‍ക്ക് നിലവിലുള്ള 100 പേരെന്ന പരിധിയില്‍ സംസ്ഥാനങ്ങള്‍ക്ക് മാറ്റം വരുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News