സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെ എടുത്തത്; പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍.

സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതാണ്. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. യു.ഡി.എഫ് കണ്‍വീനറാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായും മുരളീധരന്‍ പറഞ്ഞു. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here