ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി; മുന്‍പന്തിയില്‍ കേരളം

തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം.

കെഎസ്ഇബി പറയുന്നു: 

ഊര്‍ജ്ജസ്വലം കേരളം!
ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മുടെ ഈ നേട്ടത്തിന് തിളക്കമേറെയാണ്.

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക് സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്.

ഹരിയാന, സിക്കിം, ജമ്മു, ലഡാക്, മിസോറം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിനം 17 മണിക്കൂറില്‍ താഴെയേ വൈദ്യുതി വിതരണം ചെയ്യുന്നുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ 17 മുതല്‍ 24 മണിക്കൂര്‍ വരെയാണ് വൈദ്യുതി ലഭിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലെ കണക്ക് നോക്കുമ്പോള്‍ ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതിവിതരണം മുന്‍മാസങ്ങളിലേതിനെക്കാള്‍ ശ്രദ്ധേയമായ തോതില്‍ കുറഞ്ഞിട്ടുമുണ്ട്. ഉത്തരാഖണ്ഡില്‍ മുന്‍മാസങ്ങളിലെക്കാള്‍ ഏതാണ്ട് അഞ്ചരമണിക്കൂറോളം കുറവ് വൈദ്യുതിയാണ് ഓഗസ്തില്‍ വിതരണം ചെയ്തത്.

ഊർജ്ജസ്വലം കേരളം!

ഗ്രാമീണ മേഖലകളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ കേരളം….

Posted by Kerala State Electricity Board on Monday, 28 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News