ലഖ്നൗ: ഹാത്രാസ് കൂട്ടബലാത്സംഗത്തിന് പിന്നാലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍
യോഗി സര്‍ക്കാരിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്മ.
എന്തുകൊണ്ടാണ് വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒരക്ഷരം മിണ്ടാത്തതെന്ന് അവര്‍ ചോദിച്ചു. യു.പിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നഗ്മ ചോദിച്ചു.
നഗ്മയുടെ വാക്കുകള്‍: ഇത് വളരെ വേദന നിറഞ്ഞതാണ്. യോഗി ആദിത്യനാഥ്, യു.പി പൊലീസ് ഇവിടെ എന്താണ് നടക്കുന്നത്. മൂന്ന് ഗുണ്ടകള്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാവാതെ സ്മൃതി ഇറാനി, പ്രധാനമന്ത്രി നിങ്ങള്‍ രണ്ടുപേരും എവിടെയാണ്.
ഹാത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് യുവതി മരിച്ചത്. 22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്. യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here