ആ വേദന മനസിലാകും: സഞ്ജുവിനെക്കുറിച്ച് സച്ചിന്‍ #WatchVideo

രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ തലയിടിച്ച് വീണ സഞ്ജു സാംസണിന്റെ വേദന പങ്കുവച്ച് സച്ചിന്‍ ടെന്‍ഡുക്കര്‍.

സഞ്ജുവിന്റെ ക്യാച്ചിന്റെ തൊട്ടു പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള സച്ചിന്റെ പ്രതികരണം. തലയില്‍ അത്തരത്തില്‍ പ്രഹരമേറ്റതിന്റെ ആഘാതവും അതിന്റെ അനന്തരഫലങ്ങളും തനിക്ക് മനസിലാകുമെന്ന് സച്ചില്‍ പറഞ്ഞു. 1992ലെ ലോകകപ്പിനിടെ സമാനമായ അവസ്ഥ തനിക്ക് നേരിടേണ്ടി വന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് സച്ചിന്റെ പ്രതികരണം.

ടോം കറനെറിഞ്ഞ 18-ാം ഓവറിലായിരുന്നു സംഭവം. ഓവറിന്റെ അവസാന പന്തില്‍ കറനെ ബൗണ്ടറി പായിക്കാനുള്ള ശ്രമം സഞ്ജു അനായാസം തടയുകയായിരുന്നു. വായുവില്‍ ഉയര്‍ന്നു ചാടിയ സഞ്ജു കൃത്യമായി പന്ത് കൈപ്പിടിയിലൊതുക്കുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ക്യാച്ചെടുക്കുന്നതിനിടെ സഞ്ജുവിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. തല നിലത്ത് ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News