തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ബ്രണ്ണന്‍ കോളേജിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ്. ബ്രണ്ണന്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയുടെ ഒന്നാംഘട്ടമാണ് ആരംഭിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 4 നിലകളുള്ള അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ഇവിടെ നിര്‍മ്മിക്കും.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കോളേജ് റോഡ്, കോളജ് ലൈബ്രറി, ആധുനികമായി സജ്ജീകരിച്ച കെമിസ്ട്രി ലാബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
വിവരസാങ്കേതിക വിദ്യയുടെ എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഇവിടെ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. മികച്ച നിലവാരത്തില്‍, ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായ നിലയിലാണ് കെമിസ്ട്രി ലാബ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് സയന്‍സ് ലാബിന്റെ ആദ്യ ഘട്ടവും ഇന്ന് ഉദ്ഘാടനം ചെയ്യും.

Get real time update about this post categories directly on your device, subscribe now.