പ്രധാനമന്ത്രിയുടെ തൊഴില്‍ പദ്ധതിയുടെ പേരില്‍ വായ്പാ തട്ടിപ്പ്; 100 കണക്കിന് സ്ത്രീകളില്‍ നിന്ന് പിരിച്ചെടുത്തത് കോടികള്‍

പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതിയുടെ പേരിലും സംസ്ഥാനത്ത് വായ്പാ തട്ടിപ്പ്. ലോണ്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി ആദ്യ നടപടികള്‍ക്കാണെന്ന് പറഞ്ഞു കബളിപ്പിച്ച് 100 കണക്കിന് സ്ത്രീകളില്‍ നിന്ന് തട്ടിപ്പു സംഘം കോടികള്‍ പിരിച്ചെടുത്തു.

2009 ല്‍ ഓഗസ്റ്റിനായിരുന്നു തട്ടിപ്പിന്റെ തുടക്കം. സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം രൂപ വരെ വായ്പ തിരിച്ചടവില്‍ 35% വരെ സബ്‌സിഡി. ഇതാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ ദിന പദ്ധതിയുടെ വാഗ്ദാനം. ഇതാണ് തട്ടിപ്പിനായി ഒരു കൂട്ടര്‍ ഉപയോഗിച്ചത്. പിന്നിട് പ്രാരംഭ നടപടികള്‍ക്കായി പണം നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും സമീപിച്ചു. പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ സ്ത്രീകളില്‍ നിന്ന് പിരിച്ചെടുത്തു. നോഡല്‍ ഓഫിസായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബോര്‍ഡുമായോ മറ്റ് ബാങ്കുകളുമായോ ബന്ധമില്ലെന്നാണ് ഖാദി ബോര്‍ഡ് പറയുന്നത്.

അതേസമയം, നിലവില്‍ പത്തനംതിട്ടയില്‍ നിന്നു മാത്രം 4 കോടി രുപയാണ് തട്ടിപ്പ് സംഘം പിരിച്ചെടുത്തത്. ഇതിനു പുറമേ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംഘം സമാനമായ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസന്വേഷണം പുരോഗമിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here