ഹൃദയം കാത്ത മമ്മൂക്കയ്ക്ക് ഹൃദയത്തില്‍ തൊട്ട് നന്ദി; വീഡിയോ

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ അത്യാവശ്യമായി വന്നപ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ചികിൽസ വൈകുകയും സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാൻ പണവും ഇല്ലാതെ വന്നതോടെയാണ് മമ്മൂട്ടി ഫാൻസ് പ്രശ്നത്തിൽ ഇടപെടുകയും കാര്യം മമ്മൂട്ടിയുടെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്തത്.

മമ്മൂട്ടിയും നിംസ് ഹാർട്ട്‌ ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് -റ്റൂ -ഹാർട്ടിൽ ഉൾപ്പെടുത്തിയാണ് പ്രസാദിന്റെ ശസ്ത്രക്രിയ നടത്തിയത്.

ഇതിന് പിന്നാലെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ആശുപത്രി കിടക്കയിൽ നിന്നും പ്രസാദ് പറയുന്ന വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

താരത്തെ നേരിൽ കണ്ട് നന്ദി പറയാൻ കാത്തിരിക്കുവെന്നും അദ്ദേഹം പറയുന്നു. ‘ഹാർട്ട് റ്റൂ ഹാർട്ട്’ ഇതുവരെ 250 ഓളം ശസ്ത്രക്രിയകളാണ് നടത്തിയത്. വിഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel