തര്‍ക്കങ്ങളില്‍ പരിഹാരം: ടൊവിനോയും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലം സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരം.

ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു. ജോജു പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്ന് ടൊവിനോ പറഞ്ഞെന്ന് നിര്‍മ്മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും പടം വിജയിച്ച് ലാഭം കിട്ടി പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനൊയുടെ നിലപാടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here