ഹിന്ദുത്വ ആശയങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്; മതേതരത്വത്തിന്റെ അട്ടിമറിക്കെതിരെ നീതി പീഠങ്ങള്‍ നിലപാട് എടുക്കണം

ഹിന്ദുത്വ ആശയങ്ങള്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് സിപിഐഎം പി ബി അംഗം പ്രകാശ് കാരാട്ട്.

ഉന്നത നീതിപീഠവും നീതിന്യായവ്യവസ്ഥയും മോദി ഭരണത്തില്‍ എങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ബാബ്റി കേസ് വിധി കാണിച്ചു തരുന്നു. മൃദു ഹിന്ദുത്വമല്ല ആവശ്യമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു.

ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട ലക്‌നൗ കോടതി വിധി രാജ്യത്തിന് നല്‍കുന്ന സന്ദേശം ഗൗരവതരമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ഓര്‍മിപ്പിക്കുന്നു.

ഹിന്ദുത്വ ആശയങ്ങള്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നതിന്റെ തെളിവായാണ് വിധിയെ കാരാട്ട് ചൂണ്ടിക്കാട്ടുന്നത്.

ഭരണഘടന തത്വങ്ങളും ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയും അട്ടിമറിക്കുന്ന ഈ വിധി, മോദി ഭരണത്തില്‍ ഉന്നത നീതിപീഠവും നീതിന്യായവ്യവസ്ഥയും എങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് കാണിച്ചു തരുന്നു.

മതേതരത്വത്തിന്റെ അട്ടിമറിക്കെതിരെ നീതി പീഠങ്ങള്‍ നിലപാട് എടുക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ശൂന്യമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃദു ഹിന്ദുത്വമല്ല വേണ്ടതെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും കാരാട്ട് മുന്നറിയിപ്പ് നല്‍കി

ഹിന്ദുത്വ ശക്തികള്‍ക്കെതിരെ വിട്ട് വീഴ്ച നിലപാട് സ്വീകരിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ അത് രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കും. പകരം മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News