അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍; പുത്തം പുതുകാലൈ ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍

തമിഴിലെ അഞ്ച് പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ചിത്രം ‘പുത്തം പുതുകാലൈ’ ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഗൗതം മേനോന്‍, സുഹാസിനി മണിരത്നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഗൗതം വാസുദേവിന്റെ ‘അവളും നാനും’ എന്ന ചിത്രത്തില്‍ എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരാണ് താരങ്ങള്‍. ‘കോഫി എനിവണ്‍’ ആണ് സുഹാസിനിയുടെ ചിത്രം. സുഹാസിനിയ്‌ക്കൊപ്പം അനു ഹാസന്‍, ശ്രുതി ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്നു.

‘റീ യൂണിയന്‍’ ആണ് രാജീവ് മോനോന്‍ ഒരുക്കുന്ന ചിത്രം. ആന്‍ഡ്രിയയും ലീല സാംസണുമാണ് പ്രധാനതാരങ്ങള്‍. ‘മിറാക്കിള്‍’ ആണ് കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമ. ബോബി സിംഹ, മുത്തുകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സുധ കൊങ്കാരയൊരുക്കുന്ന ‘ഇളമൈ ഇദോ ഇദോ’ എന്ന ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് വേഷമിടുന്നത്.

കൊവിഡ് ലോക്ക് ഡൗണാണ് ചിത്രങ്ങളുടെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News