കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ബെല്‍ബോട്ടം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

കൊവിഡ് മഹാവ്യാധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് തീര്‍ക്കുകയാണ് ബോളിവുഡ് ചിത്രം ബെല്‍ബോട്ടം.
അക്ഷയ്കുമാര്‍ നായകനായ ചിത്രം കൊവിഡിനിടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത് പുതിയൊരു റെക്കോര്‍ഡുമായാണ്. സിനിമ നിശ്ചലമായ കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ സിനിമ എന്നതാണ് ആ റെക്കോര്‍ഡ്. കൊവിഡില്‍ പൂര്‍ത്തിയായ ലോകത്തെ തന്നെ ആദ്യ ചിത്രമാണ് ഇതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സ്‌കോട്ട്‌ലന്‍ഡില്‍ പൂര്‍ത്തിയാക്കി.

രഞ്ജിത് എം തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം. ലക്നൗ സെന്‍ട്രലിന് ശേഷം രഞ്ജിത് തിവാരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബെല്‍ബോട്ടം. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. വാണി കപൂര്‍, ലാറാ ദത്ത, ഹുമാ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വാശു ഭഗ്‌നാനി, ജാക്കി ഭാഗ്‌നാനി എന്നിവരാണ് നിര്‍മ്മാണം. 2021 ഏപ്രില്‍ റിലീസ് ബെല്‍ബോട്ടം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒറ്റയ്ക്ക് കുറച്ച് മാത്രമാണ് ചെയ്യാനാകുന്നതെങ്കില്‍, ഒന്നിച്ചാല്‍ ഒത്തിരി ചെയ്യാന്‍ സാധിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അക്ഷയ്കുമാര്‍ ട്വീറ്റ് ചെയ്തത്.

2020 ഓഗസ്റ്റില്‍ യുകെയിലായിരുന്നു ബെല്‍ബോട്ടം ആദ്യ ഷെഡ്യൂള്‍. അവിശ്വസനീയമാംവിധമുള്ള പിന്തുണയാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് ക്രൂ അംഗങ്ങളില്‍ നിന്ന് ലഭിച്ചതെന്നാണ് നിര്‍മ്മാതാവ് വാശു ഭഗ്‌നാനി പറയുന്നത്.

അക്ഷയ് കുമാറിന് വലിയ നന്ദി. ആരോഗ്യസുരക്ഷയില്‍ 200നടുത്ത് വരുന്ന ടീമിനെ വിന്യസിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സഹനിര്‍മ്മാതാക്കളായ പൂജാ എന്റര്‍ടെയിന്‍മെന്റും പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News