ഭാഗ്യലക്ഷ്മി മറ്റാര്‍ക്കും ഈ സഹായം ചെയ്തിട്ടുണ്ടാവില്ല: ദിലീപ്

പല ഗെറ്റപ്പിലൂടെ മലയാളിയെ ഞെട്ടിപ്പിച്ചിട്ടുള്ള, രസിപ്പിച്ചിട്ടുള്ള നടന്‍ ദിലീപ് കൈരളി ടിവിയിലെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആകുന്നു.

ദിലീപ് വേഷപ്പകര്‍ച്ച നടത്തിയ മോഹിനിയെ നമ്മള്‍ ആരും മറന്നിട്ടില്ല. ദിലീപിന്റെ സ്ത്രീ ഗെറ്റപ്പ് പ്രേക്ഷകരെ അക്ഷാരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ചിത്രം വലിയ ഹിറ്റായിരുന്നു. മോഹിനിയായത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മോഹിനിക്ക് വേണ്ടി ശബ്ദം നല്‍കിയതിനെ കുറിച്ചാണ്. വളരെ പ്രയാസപ്പെട്ടു എന്നാണ് ദീലീപ് പറയുന്നത്.

കൈരളിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ദിലീപ് പറയുന്നത് മോഹിനിക്കായി ഡബ്ബ് ചെയ്ത കഥയാണ്.

ഡബ്ബിങ് ആര്ടിസ്‌റ് ആയ ഭാഗ്യലക്ഷ്മി ആണ് മോഹിനിക്ക് വേണ്ടി ആദ്യമായി ട്രാക്ക് ഡബ്ബിങ്ങ് ചെയ്തത്. ആദ്യമായിട്ടാകും ഭാഗ്യലക്ഷ്മി അത്തരത്തില്‍ ട്രാക് ചെയ്തുതരുന്നത്. അതൊരു ഭാഗ്യമാണെന്നാണ് ദിലീപ് പറയുന്നത്. ആ സൗണ്ട് വച്ചിട്ടായിരുന്നു പിന്നീട് താന്‍ മോഹിനിക്ക് വേണ്ടി ഡബ്ബ് ചെയ്തതെന്ന് ദിലീപ് പറഞ്ഞു.

ഏറെ സമയം എടുത്ത് ഡബ്ബ് ചെയ്ത ഒരു സിനിമയാണ് മായാമോഹിനി. ദിവസങ്ങള്‍ എടുത്താണ് ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയതെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News