രോഗി മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് പരാതി; കൊല്ലത്ത് യുവ ഡോക്ടർ ജീവനൊടുക്കി

കൊല്ലത്ത് യുവ ഡോക്ടർ ജീവനൊടുക്കി. അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് പരാതി ഉയർന്നിരുന്നു. മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊല്ലം എഴുകോൺ മാറനാട് സ്വദേശിനിയായ ഏഴു വയസുകാരിയെ അനൂപ് ഓർത്തോകെയർ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായ കുട്ടിയെ കൊല്ലത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴാവാണ് മരണകാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച കുട്ടിയുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതിനിടെയാണ് ആശുപത്രി ഉടമ കൂടിയായ ഡോ. അനൂപിനെ കൈ ഞരമ്പ് മുറിച്ച ശേഷം വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.ചില യുവജനസംഘടനകൾ ആശുപത്രിയിലേക്ക് പ്രതിഷേധ പരിപാടികൾ നടത്തുകയും ഇന്ന് വീണ്ടും നടത്താൻ ആസൂത്രണം ചെയ്തിരുന്നു. ഇന്നലെ യൂത്ത് കോൺഗ്രസ് നേതാക്കൾ രാവിലെ ആശുപത്രിയിലെത്തിയതിനെ തുടർന്ന് ഡോക്ടർ അനൂപ് പോലീസ് സംരക്ഷണം തേടുകയും പോലീസ് ആശുപത്രിയിലെത്തുകയും ചെയ്തു.

യൂത്ത്കോൺഗ്രസ് നേതാക്കളോട് പോലീസ് സാന്നിദ്ധ്യത്തിൽ ഡോക്ടർ അനൂപ് ചികിത്സ സംബന്ധിച്ച് വിശദീകരിച്ചിരുന്നു.ഉച്ചയോടെ ഡോക്ടറിനെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം കാപ്പിലും പിന്നീട് വർക്കലയിലും ഉണ്ടെന്ന് കണ്ടെത്തി ഭാര്യ അനൂപിനെ വീട്ടുലെത്തിക്കുകയും ചെയ്തിരുന്നു.അതേ സമയം ഇരവിപുരത്തെ ചില കെ.എസ്.യു നേതാക്കൾ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം വാങിയതായി ആരോപണം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News