”സൗഹൃദമൊക്കെ ശരി, ഇപ്പൊ ചെയ്തത് തെറ്റ്…” സാബുമോന് ദിയയുടെ മറുപടി

നടന്‍ സാബുമോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും അതിന് ദിയ സന നല്‍കിയ മറുപടിയും വൈറലാവുന്നു.

സാബുമോന്‍ ദിയ സനയെ കുറിച്ചെഴുതിയ വാക്കുകള്‍ ഇങ്ങനെ: സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്. എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല, കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ? ഫില്‍റ്റര്‍ ഇല്ലായിരുന്നെകില്‍ ല്‍ ല്‍ ല്‍..’എന്നാണ് സാബുമോന്‍ കുറിച്ചത്.

ഇതിന് മറുപടിയുമായി ദിയ എത്തി: ഇവിടെ എന്നെ ബോഡി ഷെയ്മിങ് നടത്താന്‍ നിങ്ങള്‍ ഇട്ട് കൊടുക്കുകയല്ലേ?..സൗഹൃദമൊക്കെ ശെരി. ഇപ്പൊ ചെയ്തത് തെറ്റ്. ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്?.

സാബുവിനോട് മറ്റൊരു കമന്റിലൂടെയും ദിയ പ്രതികരിക്കുന്നുണ്ട്. അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ..ഇവിടെ ഫില്‍റ്റര്‍, എഡിറ്റിംഗ് ഒക്കെ ചെയ്യാതെ ഫോട്ടോ ഇടുന്നവരും ചെയ്തിടുന്നവരും ഒക്കെയില്ലേ?. എനിക്ക് മാത്രം അതൊന്നും ചെയ്തൂട എന്നാണോ?.അതോ കറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ വെളുപ്പിച്ചു ഫോട്ടോ ഇട്ടൂട എന്നാണോ?-ദിയ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News