തദ്ദേശ തെരഞ്ഞെടുപ്പ്‌; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് തെരഞ്ഞെടുപ്പിന് മുൻപ് ഒരവസരം കൂടി നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2,71,20,823 വോട്ടർമാരിൽ 1,41,94,775 സ്ത്രീകളും 1,29,25,766 പുരഷൻമാരും 282 ട്രാൻസ്ജെന്‍റർ വോട്ടർമാരും ഉൾപ്പെടും. ഒാഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്നും 9 ലക്ഷം വോട്ടർമാരുടെ വർദ്ധനവാണ് അന്തിമ പട്ടികയിലുണ്ടായത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷൻ എന്നിവിടങ്ങളിലെ വോട്ടർ പട്ടികയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമമാക്കിയത്.

പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിന് മുൻപ് ഒരവസരം കൂടി നൽകും. ഇതിനായി ഇപ്പോൾ തന്നെ അപേക്ഷകൾ സമർപ്പിക്കാം. ഒക്ടോബർ 15ന് മുൻപായി അന്തിമ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം.

941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 86 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകൾ 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 414 വാർഡുകൾ എന്നിവിടങ്ങളിലെക്കാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News