ശരീരത്തില്‍ ബീജത്തിന്റെ അംശമില്ല; ഹത്രാസ് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യോഗി പൊലീസ്; പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ രാഹുലും പ്രിയങ്കയും അറസ്റ്റില്‍

ബലാല്‍സംഗത്തിന് ഇരയായയെന്ന ഹത്രാസ് പെണ്കുട്ടിയുടെ മൊഴി പൂര്‍ണമായും തള്ളുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. ഫോറന്‍സിക് റിപ്പോര്‍ട്ട് ആധാരമാക്കിയാണ് വിശദീകരണം. ഫൊറന്‍സിക് പരിശോധന ശരീരത്തില്‍ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നില്ല. മാരകമുറിവാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന്റെ മറവില്‍ ജാതി സംഘര്‍ഷത്തിന് ശ്രമമുണ്ടായെന്നും പോലീസ് പറയുന്നു. പീഡന പരമ്പരയില്‍ സര്‍ക്കാരിന് എതിരെ പ്രതിഷേധം കനത്തു.

ഇതിനിടെ പെണ്കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ദില്ലി യുപി അതിര്‍ത്തിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.മര്‍ദനമേറ്റെന്ന് രാഹുല്‍ ആരോപിച്ചു.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഹത്രാസ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെണ്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. മാധ്യമങ്ങളെ വിലക്കി. 22 വയസുകാരിയായ ദളിത് പെണ്കുട്ടിയാണ് ബല്‍റാംപൂരില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ജോലിക്ക് പോയി വരും വഴി മയക്ക് മരുന്ന് കുത്തിവച്ച് പീഡിപ്പിക്കുകയായിരുന്നു.

അസംഗഡ്, ബുലന്ദ്ഷഹര്‍ ജില്ലകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളും പീഡിപ്പിക്കപ്പെട്ടത്. ബുലന്ദ്ഷഹറിലെ കുട്ടിക്ക് 14 വയസും അസംഗഡിലെ കുട്ടിക്ക് 8 വയസും മാത്രമായിരുന്നു പ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News