കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച സംഭവം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍.

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ കുത്തിയിരിപ്പ് സമരം. അക്കാദമിക്ക് മുന്നില്‍ വച്ച് നടത്തിയ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.

താന്‍ സ്ത്രീ അല്ലെന്ന കാരണം കൊണ്ട് സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു എന്നാണ്ു ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം.

മോഹിനിയാട്ടം സാധാരണയായി സ്ത്രീകളാണ് അവതരിപ്പിക്കാറെന്ന വിചിത്ര വാദമാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് കേള്‍ക്കേണ്ടി വന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അക്കാദമിയുടെ വിവേചനപരമായ സമീപനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് നിലവില്‍ രാമകൃഷ്ണന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News