ബീച്ചും മത്സ്യകന്യകയുമായി കിടിലന്‍ പിറന്നാള്‍; വൈറലായി അഹാനയും സഹോദരിമാരും അനിയത്തിയ്ക്കായി ഒരുക്കിയ മെര്‍മെയ്ഡ് കേക്ക്

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. വീട്ടിലെ വിശേഷങ്ങളുമായി നടി അഹാനയടക്കമുള്ള 4 മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ, നടി അഹാന കൃഷ്ണയും സഹോദരിമാരും കൂടെ ഒരുക്കിയ ഒരു പിറന്നാള്‍ കേക്കാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

അനിയത്തി ഹന്‍സികയുടെ ജന്മദിനത്തിനായി നടി അഹാന കൃഷ്ണയും സഹോദരിമാരും കൂടെ ഒരുക്കിയ മെര്‍മെയ്ഡ് കേക്കിന്റെ ചിത്രങ്ങളാണ് വൈറലാവുകയാണ്.

ബീച്ചും മത്സ്യകന്യകയുമൊക്കെ തീമായി വരുന്ന ഒരു കേക്ക് വേണം എന്നതായിരുന്നു അഹാനയുടെയും സഹോദരിമാരുടെയും ആവശ്യം.

മെര്‍മെയ്ഡ് തീമില്‍ തന്നെയാണ് അനിയത്തിയുടെ ജന്മദിനാഘോഷപാര്‍ട്ടിയുടെ സജ്ജീകരണങ്ങളും അഹാന ഒരുക്കിയത്. മിയാസ് കപ്പ്‌കേക്കറിയാണ് മനോഹരമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News