ബാബറി വിധി: പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; സംഭവത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിന്, ഒത്താശ ചെയ്തതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: അയോധ്യയിലെ ഭൂമി തര്‍ക്ക കേസിലെ അന്തിമ വിധി പ്രഖ്യാപിക്കുമ്പോള്‍ 1949 ല്‍ രാമവിഗ്രഹം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യമെന്നാണ് പറഞ്ഞത്. കടുത്ത നിയമലംഘനമെന്ന് സുപ്രീം കോടതി പറഞ്ഞതാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവം.

തങ്ങളെ തടയാന്‍ കോടതിയാരാണെന്ന് ചോദിച്ചവരടക്കം കടുത്ത നിയമലംഘനത്തിന്റെ ഉത്തരവാദികള്‍ കണ്‍മുന്നിലുണ്ട്. അവര്‍ ശിക്ഷിക്കപ്പെടാത്തത് ദുഖകരം. ഇന്ത്യന്‍ മതേതരത്വത്തിന് പോറലേല്‍പ്പിച്ച ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിനാണ്. ഒത്താശ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി കോണ്‍ഗ്രസാണ്.

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മൗനമാചരിച്ചതും കോണ്‍ഗ്രസാണ്. ഇന്ത്യന്‍ മതേതരത്വം മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ടതുണ്ട്. ബാബറി മസ്ജിദ് ഒരു പള്ളി പൊളിച്ചതല്ല. ഗാന്ധി വധം പോലെ താരതമ്യം ഇല്ലാത്ത കുറ്റകൃത്യമാണ്. സിബിഐക്ക് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉത്തരവാദിത്തമുണ്ട്.

ബാബറി മസ്ജിദ് പൊളിച്ച ഘട്ടത്തില്‍ നാല് മന്ത്രിസ്ഥാനവുമായി കോണ്‍ഗ്രസിനൊപ്പം ഇരുന്നതാണ് ലീഗ്. ആ തകര്‍ത്ത നടപടിക്ക് നിസംഗമായി കൂട്ടുനിന്ന പ്രധാനമന്ത്രിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു. ലീഗ് അണികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. നാല് മന്ത്രിസ്ഥാനമാണ് പ്രധാനമെന്നായിരുന്നു ലീഗ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News