Covid-19 ആരാണ് ഹൈ റിസ്‌ക് (ഉയര്‍ന്ന അപകട സാധ്യതയുള്ള) കോണ്ടാക്ട് -ആരാണ് ലോ റിസ്‌ക് (അപകട സാധ്യത കുറവുള്ള) കോണ്‍ടാക്ട്

ആരാണ് ഹൈ റിസ്‌ക് (ഉയര്‍ന്ന അപകട സാധ്യതയുള്ള) കോണ്ടാക്ട് –

1. ഒരു കോവിഡ്-19 രോഗിയുടെ അടുത്ത് 1 മീറ്ററിനുള്ളില്‍ > 15 മിനിറ്റിലേറെ ഇടപഴകിയ ആള്‍.

2. ഒരു കോവിഡ്-19 രോഗിയുമായി നേരിട്ടുള്ള ശാരീരിക സമ്പര്‍ക്കം.

3. ശരിയായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ഉപയോഗിക്കാതെ രോഗിക്ക് നേരിട്ടുള്ള പരിചരണം നടത്തിയ ആള്‍.

4. രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടില്‍ താമസിക്കുന്നയാള്‍.

5. ഒരു വ്യക്തി രോഗിയുമായി മുറി, ഭക്ഷണം അല്ലെങ്കില്‍ മറ്റ് സ്ഥലം പങ്കിടുന്നു എങ്കില്‍.

6. മാസ്‌ക് ധരിക്കാതെ, കൈ ശുചിത്വം പാലിക്കാതെ രോഗിയുടെ കിടക്കവിരികള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ സ്പര്‍ശിക്കുകയോ വൃത്തിയാക്കുകയോ ചെയ്യുക.

7. ആശുപത്രിയില്‍ രോഗി കിടക്കുന്ന അതെ മുറിയില്‍ കിടക്കുകയോ ഒരേ ശുചി മുറി പങ്കിടുകയോ അല്ലെങ്കില്‍ രോഗികളെ സന്ദര്‍ശിക്കുകയോ ചെയ്തവര്‍.

8. മതിയായ പിപിഇ ഇല്ലാതെയോ, പിപിഇ യ്ക്ക് ജോലിക്കിടയില്‍ കേടുപാടുകള്‍ ഉണ്ടാവുകയോ ചെയ്ത കോവിഡ് രോഗികളെ പരിചരിക്കുകയോ, സാമ്പിളുകള്‍ കൈകാര്യം ചെയ്യുകയോ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍.

9. എയറോസോള്‍ ഉല്‍പാദിപ്പിക്കുന്ന മെഡിക്കല്‍ പ്രക്രിയകളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകന്‍
a.താഴെ പറയുന്നവ ഉപയോഗിച്ചിരുന്നില്ല എങ്കില്‍: ഫേസ് ഷീല്‍ഡ്, എന്‍ 95 മാസ്‌ക്, കയ്യുറകള്‍
b. മുറിവ് ഉള്ള ചര്‍മ്മത്തിലോ ശ്ലേഷ്മ ചര്‍മ്മത്തിലോ രോഗിയുടെ ശരീര ദ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടായ ആള്‍.

10. രോഗിയുമായി ഒരേ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സമ്പര്‍ക്കം ഒരു മീറ്റര്‍ പരിധിക്കുള്ളില്‍ ആയിരിക്കുക.

ആരാണ് ലോ റിസ്‌ക് (അപകട സാധ്യത കുറവുള്ള) കോണ്‍ടാക്ട്

1. രോഗിയുമായി ഒരേ സമയത്തു സ്ഥലം പങ്കിട്ടവരില്‍ ഹൈറിസ്‌ക് അല്ലാത്ത ആളുകള്‍. (ഉദാ: ഒരു മീറ്ററില്‍ ഏറെ അകലം പാലിച്ച, സമ്പര്‍ക്കം പതിനഞ്ചു മിനിറ്റില്‍ താഴെ മാത്രമുള്ള ആള്‍ക്കാര്‍ etc.)

2. ഒരേ പരിതസ്ഥിതിയില്‍ ഒരുമിച്ചു (ഏതെങ്കിലും ഗതാഗത രീതി) സഞ്ചരിച്ചെങ്കിലും ഹൈ റിസ്‌ക് കോണ്‍ടാക്ട് പോലെ ഉയര്‍ന്ന അപകടസാധ്യതയില്ല എങ്കില്‍.

3. മേല്‍പ്പറഞ്ഞ ഹൈ റിസ്‌ക് കോണ്ടാക്ടിന്റെ 1, 2, 6, 10 എന്നീ നിര്‍വ്വചനങ്ങളില്‍ പെടുന്നവരാണെങ്കിലും രോഗവ്യാപനം തടയാന്‍ വേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുള്ളവര്‍. അതായത് മൂന്ന് ലെയര്‍ മാസ്‌ക് / എന്‍ 95 മാസ്‌ക് ധരിക്കുക, പതിവായി കൈ ശുചിത്വം ഉറപ്പാക്കുക എന്നിവ പാലിക്കുകയും മറ്റു മേല്‍പ്പറഞ്ഞ ഹൈ റിസ്‌ക് സമ്പര്‍ക്കങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍.

*രോഗവ്യാപന റിസ്‌ക് തരംതിരിക്കാന്‍ പ്രയാസമുള്ള സാഹചര്യങ്ങളില്‍, വിശദമായ സമ്പര്‍ക്ക ചരിത്രം എടുക്കുകയും ഓരോ കോണ്ടാക്ട്‌ന്റെയും പ്രത്യേകതകള്‍ അനുസരിച്ചു വര്‍ഗ്ഗീകരണം നടത്തുകയും വേണം.
*രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം വിലയിരുത്തി, സമ്പര്‍ക്ക ചരിത്രം അപഗ്രഥിച്ചു വിശദമായ കോണ്‍ടാക്ട് ട്രെയ്സിംഗ് നടത്തണം. ആശുപത്രിയിലെ വാര്‍ഡുകള്‍, മുറികള്‍, ഐസിയു, ശുചിമുറികള്‍ മറ്റു സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മറ്റു ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും കണ്ടെത്തണം.
ഡോ: ദീപു സദാശിവന്‍
Info Clinic

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here