കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തപ്പ; കളിക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് പന്തില്‍ തുപ്പല്‍ പുരട്ടുന്നതില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ ഐസിസി വിലക്കിയിട്ടുണ്ട്. എന്നാല്‍, ചില താരങ്ങള്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നു. അങ്ങനെയൊരു കാഴ്ചയാണ് കഴിഞ്ഞദിവസത്തെ ഐപിഎല്‍ വേദിയില്‍ കണ്ടത്.

രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പയാണ് പന്തില്‍ തുപ്പല്‍ പുരട്ടി വിവാദത്തിലായിരിക്കുന്നത്. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് സംഭവം. കൊല്‍ക്കത്ത താരം സുനില്‍ നരെയ്നിന്റെ ക്യാച്ച് പാഴാക്കിയ ശേഷമാണ് റോബിന്‍ ഉത്തപ്പ പന്തില്‍ തുപ്പല്‍ പുരട്ടിയത്.

ഐസിസി ചട്ടപ്രകാരം കൊവിഡ് മാനദണ്ഡം ലംഘിച്ച് പന്തില്‍ തുപ്പല്‍ പുരട്ടിയാല്‍ ശിക്ഷ വിധിക്കാന്‍ അംപയര്‍ക്ക് അധികാരമുണ്ട്. തുപ്പല്‍ പ്രയോഗത്തിനു ഒരു ടീമിന് രണ്ട് തവണ താക്കീത് നല്‍കാം.

അതിനുശേഷവും ആ ടീമിലെ ഒരു താരം തുപ്പല്‍ പ്രയോഗം ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പിഴയിടും. അതായത് ബാറ്റിങ് ടീമിനു അഞ്ച് റണ്‍സ് വെറുതെ ലഭിക്കും. അതുകൊണ്ട് ഫീല്‍ഡ് ചെയ്യുന്ന ടീം കോവിഡ് പ്രോട്ടോകോളിനെ കുറിച്ച് അതീവശ്രദ്ധ ചെലുത്തണം.

നേരത്തെ ദില്ലി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയും കളിക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടിയിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് തുപ്പല്‍ പുരട്ടല്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News