ഇനി കാറിലിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമ ഉടന്‍ കൊച്ചിയില്‍

കോവിഡിനെ തുടര്‍ന്ന് സിനിമാകൊട്ടകകള്‍ അടഞ്ഞു കിടപ്പാണ് .എല്ലാവരും ഒരുമിച്ചൊരു സിനിമ എന്നത് സ്വപ്നം പോലെ ദൂരെ നില്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണിലും ടിവിയിലും സിനിമകണ്ട് ആസ്വദിക്കുകയാണ് പ്രേക്ഷകര്‍. ഒ ടി ടി റിലീസുകള്‍ കൂടിക്കൊണ്ടുമിരിക്കുന്നു .

ഇപ്പോള്‍ ഇതാ കോവിഡിനെ പേടിക്കാതെ സാമൂഹിക അകലം പാലിച്ച് കുടുംബത്തോടൊപ്പം സുരക്ഷിതമായി സിനിമ കാണാനുള്ള അവസരം വരികയാണ്.തിയറ്റര്‍ പ്രതീതിയില്‍ സിനിമ കാണാന്‍ സാധിക്കുന്ന ഡ്രൈവ് ഇന്‍ സിനിമ കേരളത്തിലും എത്തുകയാണ്.

തുറസ്സായ പ്രദേശത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍.യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഇവെന്റുകള്‍ വരെ നടക്കുന്നുണ്ട് . കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ശബ്ദവും എത്തിക്കും. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു . കൊച്ചിയില്‍ ഈ മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും ആദ്യ വേദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News